ഇടുക്കി: കൊവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച് പ്രവര്‍ത്തിച്ച് വന്നിരുന്ന ഇടുക്കി  അണക്കരയിലെ ധ്യാനകേന്ദ്രം ആരോഗ്യവകുപ്പ് അടപ്പിച്ചു. ഡിഎംഒ നേരിട്ടെത്തി നോട്ടീസ് നൽകി അടപ്പിക്കുകയായിരുന്നു. ഒരാഴ്ച മുൻപ് തന്നെ അറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത്‌ അവഗണിച്ചായിരുന്നു ധ്യാനകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം. അതേസമയം സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു.  കണ്ണൂരിലും തൃശ്ശൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 

ദുബായിൽ ഖത്തറിൽ നിന്നും വന്നവരാണ് ഇവര്‍. തിരുവനന്തപുരത്ത് ഒരാള്‍ക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഇയാളുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. 4180 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രിയിലും ആണ് . തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളേജുകളിലും പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 900 പേരാണ് പുതുതായി രോഗ സാധ്യതാ ലിസ്റ്റിലേക്ക് വന്നിട്ടുള്ളത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...