ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ല്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണം വന്നേക്കും. ടിപിആര്‍ 5 ല്‍ താഴെയുള്ള പ്രദേശങ്ങളിൽ‍ ഇളവുകള്‍ അനുവദിക്കും. തൊഴില്‍ മേഖലയിലെ പ്രതിസന്ധി കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.‍

തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താന്‍ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം. രോഗവ്യാപനം കാര്യമായി കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സാധ്യത.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ല്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണം വന്നേക്കും. ടിപിആര്‍ 5 ല്‍ താഴെയുള്ള പ്രദേശങ്ങളിൽ‍ ഇളവുകള്‍ അനുവദിക്കും. തൊഴില്‍ മേഖലയിലെ പ്രതിസന്ധി കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona