Asianet News MalayalamAsianet News Malayalam

ലിംഗ മഹത്വത്തിൽ കേരള പൊലീസ് മാതൃക; കേരളത്തിൽ ജോലി ചെയ്യാനായതിൽ സന്തോഷമെന്നും ഋഷിരാജ് സിം​ഗ്

കേരളം പോലെ സുന്ദരമായ സ്ഥലത്ത് ജോലി ചെയ്തതിൽ സന്തോഷം. കേരളത്തിൽ സ്ത്രീകൾക്കു സാമൂഹിക അംഗീകാരം നൽകുന്നു. ഏതു സമയം പൊലീസ് സ്റ്റേഷനിൽ പോകുന്നതിന് കഴിയുന്നു എന്നും അദ്ദേഹം പറഞ്ഞു. 

rishi rajsingh said he was happy to be able to work in kerala
Author
Thiruvananthapuram, First Published Jul 30, 2021, 8:30 AM IST

തിരുവനന്തപുരം: ലിംഗ മഹത്വത്തിൽ കേരള പൊലീസ് മാതൃകയാണെന്ന് ഡിജിപി ഋഷിരാജ് സിം​ഗ്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസിന് കഴിയുന്നു. കേരളം പോലെ സുന്ദരമായ സ്ഥലത്ത് ജോലി ചെയ്തതിൽ സന്തോഷം. കേരളത്തിൽ സ്ത്രീകൾക്കു സാമൂഹിക അംഗീകാരം നൽകുന്നു. ഏതു സമയം പൊലീസ് സ്റ്റേഷനിൽ പോകുന്നതിന് കഴിയുന്നു എന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ യാത്ര അയപ്പ് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

36 വര്‍ഷത്തെ സേവനത്തിന് ശേഷം ഋഷിരാജ് സിം​ഗ് ഇന്ന് വിരമിക്കും. വിരമിച്ച ശേഷവും കേരളത്തില്‍ തുടരുമെന്നാണ് ഋഷിരാജ് സിംഗ് അറിയിച്ചിട്ടുള്ളത്. ജയില്‍ ഡിജിപി, ട്രാന്‍സ്‌പോട്ട് കമ്മീഷണര്‍ തുടങ്ങി നിരവധി പ്രധാന തസ്തികകളില്‍ ശ്രദ്ധേയ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1985 ബാച്ച് ഐപിഎസുകാരനായ ഋഷിരാജ് സിംഗ്, 24ാം വയസ്സിലാണ് കേരളത്തില്‍ എത്തുന്നത്.

ഏറെക്കാലവും സര്‍വീസ് കേരളത്തില്‍ തന്നെ. സിബിഐ ജോയിന്റ് ഡയറക്ടറായി മഹാാരഷ്ട്രയിലും ജോലി ചെയ്തു. വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗ്. രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ സ്വദേശം. വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios