പാലക്കാട്: കൊയമ്പത്തൂരിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ അ‌ഞ്ച് പേർ മരിച്ചു. കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിന്‍റെ ഡ്രൈവറായ മുഹമ്മദ് ബാസിറാണ് മരിച്ച മലയാളി.

പുലർച്ചെ 5 മണിയോടെയായിരുന്നു അപകടമുണ്ടായത്. പാലക്കാട് നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്നു ഇവർ, പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ മുഹമ്മദ് ബാസിറാണ് വാഹനം ഓടിച്ചിരുന്നത്. വെസ്റ്റ് ബംഗാൾ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ. ഇവർ നിർമ്മാണ മേഖല തൊഴിലാളികളാണ്. ഇവരുടെ പേരു വിവരങ്ങൾ കൊയമ്പത്തൂർ പൊലീസ് ശേഖരിച്ച് വരുന്നതേ ഉള്ളൂ.