നിർമ്മാണ പ്രവർത്തികൾക്കുമ്പയോഗിക്കുന്ന കമ്പിയായിരുന്നു ലോറിയിലുണ്ടായിരുന്നത്. മുപ്പതടി താഴ്ചയിലേക്ക് വീണ ലോറിയിൽ നിന്ന് വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെയും സഹായിയെയും പുറത്തെടുത്തത്.

മലപ്പുറം: മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് രണ്ട് മരണം. വാഹനത്തിന്റെ ഡ്രൈവർ ശബരി എന്ന മുത്തുകുമാറും സഹായി അയ്യപ്പനുമാണ് അപകടത്തിൽ മരിച്ചത്. നാൽപ്പത് വയസുകാരൻ അയ്യപ്പൻ മലമ്പുഴ സ്വദേശിയും ശബരി (34) തമിഴ്നാട് മധുകര സ്വദേശിയമാണ്. തിരൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. 

നിർമ്മാണ പ്രവർത്തികൾക്കുമ്പയോഗിക്കുന്ന കമ്പിയായിരുന്നു ലോറിയിലുണ്ടായിരുന്നത്. മുപ്പതടി താഴ്ചയിലേക്ക് വീണ ലോറിയിൽ നിന്ന് വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെയും സഹായിയെയും പുറത്തെടുത്തത്. പൊലീസും, നാട്ടുകാരം ചേർന്ന് നാലര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തി എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

പ്രദേശം സ്ഥിരം അപകട മേഖലയാണ്. ഒരാഴ്ച മുമ്പ് ഇവിടെ ലോറി മറിഞ്ഞ് ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു.