തിരുവനന്തപുരം: കൊല്ലം ബൈപ്പാസിനെ കുരുതിക്കളമാക്കിയതിന്‍റെ പ്രധാന കാരണം വാഹനങ്ങളുടെ അമിത വേഗമാണ്. വേഗം നിയന്ത്രിക്കാൻ ബൈപ്പാസിൽ സംവിധാനങ്ങളൊന്നുമില്ല. അമിതവേഗത്തിൽ വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് അപകടമുണ്ടാക്കുമ്പോൾ ക്യാമറ വാങ്ങുന്നതിനെക്കുറിച്ചുള്ള സര്‍ക്കാര്‍ ഫയൽ ഇഴഞ്ഞു നീങ്ങുകയാണ്.

വേഗതാ മുന്നറിയിപ്പിന്‍റെ ബോര്‍ഡുകൾ പോലും ബൈപ്പാസില്‍ സ്ഥാപിച്ചിട്ടില്ല എന്നതാണ് റോഡ് സുരക്ഷാ വിദഗ്ധൻ ആരോപിക്കുന്ന ഏറ്റവും വലിയ പാളിച്ച. 57 ഇടറോഡുകള്‍ വന്നിറങ്ങുന്ന കൊല്ലം ബൈപ്പാസിൽ സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലെന്നാണ് റോഡ് സുരക്ഷാ വിദഗ്ധൻ ഉപേന്ദ്ര നാരായണന്‍ വിലയിരുത്തുന്നത്. 

രണ്ട് വരി പാതയായി 10 മീറ്റര്‍ വീതിയിലാണ് ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്. ഇടയ്ക്ക് മീഡിയനും ഇല്ല. അപകടസൂചന ബോര്‍ഡുകളും ഇതുവരെ സ്ഥാപിച്ചിട്ടില്ല. കാലം മാറിയതിന് അനുസരിച്ചും വാഹനപ്പെരുപ്പം കണക്കിലെടുത്തും രൂപരേഖ മാറ്റാതെയാണ് ബൈപ്പാസ് നിർമ്മിച്ചത്. നാല്‍പത് വര്‍ഷം മുമ്പുണ്ടാക്കിയ അതേ രൂപരേഖയിൽ 350 കോടി ചിലവിട്ടായിരുന്നു നിർമ്മാണം പൂർത്തിയാക്കിയത്. 

വീഡിയോ: റോ‍ഡ് സുരക്ഷാ വിദഗ്ധൻ ഉപേന്ദ്രനാരായണൻ കൊല്ലം ബൈ പാസിലെ പാളിച്ചകളും പരിഹാരവും വിലയിരുത്തുന്നു...