Muhammad Riyas : മഴ കഴിഞ്ഞാലുടൻ റോഡ് പണി;119 കോടി അനുവദിച്ചു; പരിപാലന കാലാവധിയിൽ കരാറുകാരൻ കുഴി അടക്കണം
ജല അതോറിറ്റി റോഡുകൾ പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ കിട്ടുന്നുണ്ട്. ഇത് പരിഹരിക്കാൻ ശ്രമം തുടങ്ങി. ഉടൻതന്നെ യോഗം വിളിച്ച് പ്രശ്ന പരിഹാരം കാണും

കോഴിക്കോട്: മഴ കഴിഞ്ഞാൽ (after rain) ഉടൻ റോഡ് പണി (raod work) തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് (minister muhammad riyas). അറ്റകുറ്റപ്പണികൾക്കായി 119 കോടി രൂപ അനുവദിച്ചു. റോഡ് അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാൽ കരാറുകാരന്റെ ജോലി തീരില്ല. പരിപാലന കായളവിൽ റോഡിലുണ്ടാകുന്ന തകരാറുകൾ എല്ലാം കരാറുകാരൻ തന്നെ പരിഹരിക്കണം. കാലാവധി കഴിഞ്ഞ റോഡിനു റണ്ണിംഗ് കോൺട്രാക്ട് നൽകാനാണ് തീരുമാനം. മഴ ഇല്ലാത്ത ദിവസം റോഡ് പണി നടത്തും.
ജല അതോറിറ്റി റോഡുകൾ പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ കിട്ടുന്നുണ്ട്. ഇത് പരിഹരിക്കാൻ ശ്രമം തുടങ്ങി. ഉടൻതന്നെ യോഗം വിളിച്ച് പ്രശ്ന പരിഹാരം കാണും. ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കുടിവെള്ള പദ്ധതിക്കു വേണ്ടി പൊളിക്കുന്ന റോഡുകൾ ജല അതോറിറ്റി പിന്നീട് നന്നാക്കുന്നില്ലെന്നും അദ്ദേഹം നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ ഉത്തരവാദിത്തം കാണിക്കുന്നില്ല.
റോഡ് മോശമെങ്കിൽ കോടതിയെ ബന്ധപ്പെടാം
സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥ പൊതുജനങ്ങൾക്ക് കോടതിയെ അറിയിക്കാം. ഡിസംബർ 14ന് മുൻപ് വിവരങ്ങൾ അറിയിക്കാനാണ് നിർദ്ദേശം. അമിക്കസ് ക്യൂറി, അഭിഭാഷകർ എന്നിവർക്ക് പുറമെ പൊതുജനത്തിനും വിഷയം ശ്രദ്ധയിൽ പെടുത്താം. മഴ കഴിഞ്ഞതോടെ റോഡുകളെക്കുറിച്ച് നിരന്തരം കോടതിയിൽ പരാതികൾ എത്തുന്നുവെന്നും ഇന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞു.
Read More:'റോഡുണ്ടാക്കാൻ അറിയില്ലെങ്കിൽ രാജിവെച്ച് പോകണം'; ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി