ആലുവ: ആലുവ തൊട്ടേകാട്ടുക്കരയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. വജ്രാഭരണം ഉൾപ്പടെ 30 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ കവർന്നതായി പരാതി. ജോർജ് മാത്യു എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. ജോർജ് മാത്യുവും കുടുംബവും പുറത്ത് പോയ സമയത്തായിരുന്നു കവർച്ച. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.

ഇന്നലെ എറണാകുളത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പിറകുവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. പിന്നീട് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കവർച്ച നടന്നതായി കണ്ടെത്തിയത്. ആലുവയിൽ കവർച്ച തുടർകഥയാകുകയാണ്. ഫെബ്രുവരിയിൽ ഡോക്ടറെ കെട്ടിയിട്ട് 100 പവൻ കവർന്ന സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം   ഇടയാറിലെ സ്വർണ്ണ ശുചീകരണ കമ്പനിയിൽനിന്ന് ആറ് കോടിയുടെ സ്വർണ്ണം കവർന്നിരുന്നു.