സ്കൂള്‍ പഠന കാലത്ത് തന്നെ മോഡലിംഗ് രംഗത്ത് സജീവമാണ് രോഹിത്. ഇന്തോനേഷ്യ കേന്ദ്രമായുള്ള സാൻമെന്‍റ് എന്‍റർടെയ്ൻമെന്‍റ് സംഘടിപ്പിക്കുന്ന മത്സരത്തിൽ 30 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.
കോഴിക്കോട്: ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന വേള്‍ഡ് മാൻ ഓഫ് ദി ഇയർ 2023 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനൊരുങ്ങുകയാണ് കോഴിക്കോട് ചേളന്നൂർ സ്വദേശി രോഹിത് വിജയൻ. സ്കൂള്‍ പഠന കാലത്ത് തന്നെ മോഡലിംഗ് രംഗത്ത് സജീവമാണ് രോഹിത്. ഇന്തോനേഷ്യ കേന്ദ്രമായുള്ള സാൻമെന്‍റ് എന്‍റർടെയ്ൻമെന്‍റ് സംഘടിപ്പിക്കുന്ന മത്സരത്തിൽ 30 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.
ഇതിനോടകം തന്നെ നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് കിരീടം നേടിയിട്ടുണ്ട് ഈ കോഴിക്കോട്ടുകാരൻ. ഔറ പ്രൊഡക്ഷൻ സംഘടിപ്പിച്ച മിസ്റ്റർ ഇന്ത്യ 2023 ടൈറ്റിൽ വിന്നറായിരുന്നു. മിസ്റ്റർ ഇന്ത്യ പട്ടം കിട്ടിയതോടെയാണ് വേള്‍ഡ് മാൻ ഓപ് ദി ഇയർ മത്സരത്തിലേക്ക് നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടത്. മുപ്പത് രാജ്യങ്ങളിലെ മോഡലുകള്‍ മത്സരത്തിൽ മാറ്റുരയ്ക്കുന്നുണ്ട്. നവംബറിൽ ബാലിയിലാണ് മത്സരം.
'ചെറിയ പ്രായത്തിൽ കണ്ട് ശീലിച്ച ഗ്ലാമസ് ലോകത്തിലൂടെ കടന്നുപോവുകയാണെന്ന തോന്നലുണ്ട്. എന്നാൽ വലിയതെന്തോ നേടിയെന്ന തോന്നലില്ല'- രോഹിത് വിജയൻ പറയുന്നു. അഭിനയം തന്നെയാണ് ലക്ഷ്യം. നാടക നടൻ കൂടിയായ അച്ഛൻ വിജയനും അമ്മ രാധാമണിയും പൂർണ പിന്തുണയുമായി ഒുപ്പമുണ്ട്. ജേണ്‍ലിസം ബിരുദധാരിയായ രോഹിത് നിലവിൽ ബ്രിട്ടീഷ് കമ്പനിയിൽ ജീവനക്കാരനാണ്.
'നായകൻ മീണ്ടും വരാ', ഓര്‍മ വരുന്നത് മോഹൻലാലിനെയെന്ന് തമിഴ് നടൻ സിദ്ധാര്‍ഥ്
മുൻ മിസ്റ്റർ കേരള കൂടിയായ രോഹിത് കഠിന പരിശ്രമത്തിലൂടെയാണ് അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് എത്തിയത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് രോഹിത്.
വിദേശത്ത് മോഹൻലാല്‍ രണ്ടാമൻ, ഓവര്‍സീസ് കളക്ഷനില്‍ മമ്മൂട്ടി എത്രാമത്?, ഒന്നാമൻ ആര്?
https://www.youtube.com/watch?v=EWV4VNNUXxk
