വയനാട്: കൽപറ്റ ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡിന്റെ മേൽക്കൂര പൊളിഞ്ഞുവീണു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്ഥലത്തിപ്പോൾ നാട്ടുകാർ പ്രതിഷേധിക്കുകയാണ്.

കൽപറ്റ ജനറൽ ആശുപത്രിയിലെ മൂന്നാം നിലയിലെ കുട്ടികളുടെ വാർഡിന്‍റെ മേൽക്കൂരയാണ് പൊളിഞ്ഞുവീണത്. അപകടം നടക്കുന്ന സമയത്ത് ചികിത്സയ്ക്കായി എത്തിയ കുട്ടികളും രക്ഷിതാക്കളും അടക്കമുള്ളവര്‍ വാര്‍ഡില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടം ഉണ്ടായില്ല. വാര്‍ഡിലുണ്ടായിരുന്നവരെ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്.