കോട്ടയം: കോട്ടയത്ത് 600 കിലോ പഴകിയ മീൻ പിടിച്ചു. നഗരത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് 600 കിലോ പഴകിയ മീൻ പിടിച്ചത്. തൂത്തുക്കുടിയിൽ നിന്നെത്തിയ ലോറിയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മീൻ കണ്ടെത്തിയത്. പാലായിൽ മീൻ ഇറക്കിയ ശേഷം നഗരത്തിലേക്ക് വില്പനക്ക് കൊണ്ടുവരികയായിരുന്നെന്നാണ് സൂചന. സംഭവത്തിൽ തൂത്തുക്കുടി സ്വദേശി സിദ്ദിക്ക്, സഹായി കണ്ണൻ എന്നിവർ പിടിയിലായി.