കരിമീനില്‍ രാസവസ്തുക്കളുടെ ആശംകണ്ടെത്തിയിട്ടുണ്ട് . പിടിച്ചെടുത്ത മത്സ്യത്തിന്‍റെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. 

കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്ന് പഴകിയതും പുഴു അരിച്ചതുമായ മീൻ പിടിച്ചെടുത്തു. കരുനാഗപ്പള്ളി മത്സ്യച്ചന്ത, കരുനാഗപ്പള്ളി കന്നേറ്റിപാലം എന്നിവിടങ്ങളില്‍ വില്പനക്ക് വച്ചിരുന്ന പഴകിയ ചൂര, കരിമീൻ എന്നിവയാണ് കരുനാഗപ്പള്ളി നഗരസഭയിലെ ആരോഗ്യവകുപ്പ് ഉദ്യഗസ്ഥരും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കരിമീനില്‍ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത മത്സ്യത്തിന്‍റെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. പഴകിയ അൻപത് കിലോഗ്രാം മത്സ്യമാണ് സംയുക്തപരിശോധനയില്‍ കണ്ടെത്തിയത്. കരുനാഗപ്പള്ളി നഗരസഭ പരിധിയില്‍പ്പെടുന്ന മത്സ്യ വിപണന കേന്ദ്രങ്ങളില്‍ പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.