വസ്ത്രത്തിനുള്ളിൽ രഹസ്യ അറകൾ ഉണ്ടാക്കി പണം കടത്താനായിരുന്നു ശ്രമം. ട്രെയിനിൽ ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പണം കടത്താനായിരുന്നു ശ്രമം. ഇതിനിടെയാണ് പാലക്കാട് നിന്ന് പണം ആര്‍പിഎഫ് പിടികൂടിയത്. 

പാലക്കാട്: പാലക്കാട് (Palakkad) റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 21 ലക്ഷം രൂപയുടെ കുഴൽപണം ആര്‍പിഎഫ് (RPF) പിടികൂടി. മഹാരാഷ്ട്ര (Maharashtra) സോലാങ്കൂർ സ്വദേശിയായ വാണ്ടുരങ്കില്‍ നിന്നാണ് പണം പാലക്കാട് ആര്‍പിഎഫ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടിയത്. ഇയാളെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തു. വസ്ത്രത്തിനുള്ളിൽ രഹസ്യ അറകൾ ഉണ്ടാക്കി പണം കടത്താനായിരുന്നു ശ്രമം. ട്രെയിനിൽ ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പണം കടത്താനായിരുന്നു ശ്രമം. ഇതിനിടെയാണ് പാലക്കാട് നിന്ന് പണം ആര്‍പിഎഫ് പിടികൂടിയത്.