Asianet News MalayalamAsianet News Malayalam

'എസി പ്രവർത്തിക്കുന്നില്ല, പുതിയത് വേണം'; മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകന്‍റെ ഓഫീസിന് 82,000 രൂപ അനുവദിച്ചു

ഓഫീസിലെ പ്രവർത്തന രഹിതമായ എയർ കണ്ടീഷണർ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എംസി ദത്തൻ വകുപ്പിന് കത്തയച്ചിരുന്നു.

RS 82000 sanctioned for a new air conditioner in the office of Chief Minister Scientific Advisor MC Dathan vkv
Author
First Published Dec 12, 2023, 7:19 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍റെ ഓഫീസിൽ പുതിയ എയർകണ്ടീഷണർ വെക്കാൻ പണം അനുവദിച്ച് ഉത്തരവിറങ്ങി. സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ നാലാം നിലയിലുള്ള ഓഫീസിലെ എസി മാറ്റിവെക്കാൻ 82,000 രൂപ അനുവദിച്ചാണ് ഉത്തരവിറങ്ങിയത്. ഓഫീസിലെ പ്രവർത്തന രഹിതമായ എയർ കണ്ടീഷണർ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എംസി ദത്തൻ വകുപ്പിന് കത്തയച്ചിരുന്നു.

പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം ഇലക്ട്രിക് സബ് ഡിവിഷൻ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധന നടത്തി റിപ്പോർട്ട് നൽകിയതിനെതുടർന്നാണ് പുതിയ എസി വെക്കാനായി പണം അനുവദിച്ച് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഉത്തരവിറക്കിയത്. നേരത്തെ  ആളറിയാതെ പൊലീസ് തടഞ്ഞ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരെ എംസി ദത്തൻ ചീത്ത വിളിച്ചത് വലിയ വിവാദമായിരുന്നു

യുഡിഎഫിന്റെ ഉപരോധത്തിന് ഇടയിൽ സെക്രട്ടേറിയേറ്റിലേക്ക് എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെയാണ് പൊലീസുകാർ സെക്രട്ടേറിയേറ്റിന് മുന്നിൽ തടഞ്ഞത്. എന്നാൽ തന്നെ കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് 'നീയൊക്കെ തെണ്ടാൻ പോ' എന്നായിരുന്നു ദത്തൻ പ്രതികരിച്ചത്.  

Read More : ആളില്ലാത്ത വഴി, തലയിൽ ഹെൽമറ്റ്; സ്കൂൾ കുട്ടികളെത്തിയാൽ നഗ്നതാ പ്രദർശനം, തുമ്പായി സ്കൂട്ടർ, വയോധികൻ പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios