സോഷ്യൽ ഫോറസ്റ്റ്‌ടി അഡിഷണൽ പ്രിൻസിപ്പൽ കൺസർവേറ്റർ പ്രദീപ് കുമാറിൽ നിന്നാണ് വിജിലൻസ് പണം പിടികൂടിയത്. 85000 രൂപയാണ് പിടികൂടിയത്. 

കോഴിക്കോട്: വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന് രേഖകൾ ഇല്ലാത്ത പണം പിടികൂടി. സോഷ്യൽ ഫോറസ്റ്റ്‌ടി അഡിഷണൽ പ്രിൻസിപ്പൽ കൺസർവേറ്റർ പ്രദീപ് കുമാറിൽ നിന്നാണ് വിജിലൻസ് പണം പിടികൂടിയത്. 85000 രൂപയാണ് പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കണ്ണൂരിൽ നിന്ന് മടങ്ങവേ വടകര കൈനാട്ടിയിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച കാറിൽ വിജിലൻസ് എസ് പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ സമയമനുവദിച്ചു.