തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് തിരിച്ചടി. തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്‍നില വാര്‍ഡ് ആര്‍എസ്പിക്ക് നഷ്ടമായി. 

ഇടമണ്‍നില വാര്‍ഡിലെ യുഡിഎഫ്-ആര്‍എസ്പി കണ്‍വീനറായിരുന്ന ഷെരീഫിന്‍റെ അപ്രതീക്ഷിത നിര്യാണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ, ബിഎസ്പി സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. 

ഒടുവില്‍ ഫലം വന്നപ്പോള്‍ 138 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.നജീം ഇവിടെ ജയിക്കുകയായിരുന്നു. ഇതോടെ തിരുവനന്തപുരം ജില്ലയില്‍ ആര്‍എസ്പിക്ക് ജനപ്രതിനിധികള്‍ ഇല്ലാതെയായി. കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍കെ പ്രേമചന്ദ്രന്‍റെ കുടുംബവാര്‍ഡ് കൂടിയാണ് ഇത്