രാഹുൽ ഈ വിഷയത്തെ നോക്കികാണുന്നത് ക്രിസ്ത്യൻ സഭകളുടെയും സാമ്രാജ്യത്ത്വത്തിന്‍റേയും കണ്ണിലൂടെയെന്ന് ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യം

ദില്ലി:ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തിയത് ജാതിയാണെന്ന ആർഎസ്എസ് മുഖപത്രത്തിലെ പ്രസ്താവന വിവാദമാകുന്നു. സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളെ ഒന്നിച്ചു നിർത്തിയത് ജാതിവ്യവസ്ഥയാണ്, പാരമ്പര്യ തൊഴിൽ വൈദഗ്ധ്യമടക്കം നിലനിർത്താനായതും ജാതിവ്യവസ്ഥയുള്ളതുകൊണ്ടാണെന്ന് ഹിന്ദിയിലെ ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യം എഡിറ്റോറിയലിൽ പറയുന്നു. ജാതി സെൻസസ് ഉയർത്തിക്കാട്ടിയുള്ള രാഹുലിന്റെ നീക്കം യാഥാർത്ഥ്യം തിരിച്ചറിയാതെയാണെന്നും, രാഹുൽ ഈ വിഷയത്തെ നോക്കികാണുന്നത് ക്രിസ്ത്യൻ സഭകളുടെയും സാമ്രാജ്യത്ത്വത്തിന്റെയും കണ്ണിലൂടെയാണെന്നും എഡിറ്റോറിയൽ വിമർശിക്കുന്നു. ജാതി സെൻസസ് വേണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്ത്വത്തിൽ പ്രതിപക്ഷം ബിജെപിക്കെതിരെ വിമർശനം ശക്തമാക്കിയിരുന്നു. ജാതി സെൻസസിനെതിരല്ലെന്നും, ജാതി സെൻസസ് നടത്തിയാൽ അതിലെ വിവരങ്ങൾ രാഷട്രീയമായി ദുരുപയോഗം ചെയ്യപ്പെടരുതെന്നുമാണ് ആ‌ർഎസ്എസ് നേരത്തേ സ്വീകരിച്ച നിലപാട്.

ജാതി സെൻസസ്:കേന്ദ്രത്തെ പഴിചാരി രക്ഷപെടാൻ കേരളം ശ്രമിക്കുന്നു,പിന്നാക്ക സംവരണം പുതുക്കല്‍സംസ്ഥാനത്തിന്‍റെ കടമ

'ജാതി സെൻസസ് നടത്തണം, ദളിത് പിന്നാക്ക വിഭാ​ഗങ്ങൾക്ക് എത്ര നീതി ലഭിക്കുന്നുണ്ടെന്ന് അറിയണം'