എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ മുന്നിലാണ് തെളിവെടുപ്പിനായി ഹാജരാകേണ്ടത്. 

കൊച്ചി: കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ ബസ് ഉടമ കല്ലട സുരേഷിനും രണ്ട് ഡ്രൈവർമാർക്കും എറണാകുളം ആർടിഒ നോട്ടീസ് നൽകി. അഞ്ച് ദിവസത്തിനകം തെളിവെടുപ്പിന് ഹാജരാകാനാണ് നിർദ്ദേശം. ഹരിപ്പാട് വരെ ഓടിയ ബസ്സിന്‍റെ ഡ്രൈവറും തുടർന്ന് വൈറ്റില വരെ യാത്രക്കാരെ എത്തിച്ച രണ്ടാമത്തെ ബസ്സിന്‍റെ ഡ്രൈവറും ഹാജരാകണം. 

എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ മുന്നിലാണ് തെളിവെടുപ്പിനായി ഹാജരാകേണ്ടത്. കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച കേസിന്‍റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നടപടിക്ക് ഇൻഫോഴ്സ്മെന്‍റ് ആർടിഒ ശുപാർശ ചെയ്തിരുന്നു.ഈ റിപ്പോർട്ടിനെ തുടർന്നാണ് എറണാകുളം ആർടിഒയുടെ നടപടി.