തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുമായി റബർ ബോർഡ് വൈസ് ചെയർമാനും ബി ഡി ജെ എസ് നേതാവുമായ കെ എം ഉണ്ണികൃഷ്ണൻ കൂടിക്കാഴ്ച്ച നടത്തി .റബ്ബർ വിലയിടിവ് സംബന്ധിച്ച ബിഷപ്പിന്‍റെ ആശങ്ക ഗൗരവമായി കാണുന്നുവെന്ന് കെ എം ഉണ്ണികൃഷ്ണൻ
തലശ്ശേരി:തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുമായി റബർ ബോർഡ് വൈസ് ചെയർമാനും കെ എം ഉണ്ണികൃഷ്ണൻ കൂടിക്കാഴ്ച്ച നടത്തി. തലശേരി ബിഷപ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച നടത്തിയത്. റബർ വില 300 രൂപയാക്കിയാൽ ബിജെപിയെ സഹായിക്കാൻ മടിക്കില്ലെന്ന ബിഷപ്പിന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് കൂടിക്കാഴ്ച്ച.
റബ്ബർ വിലയിടിവ് സംബന്ധിച്ച ബിഷപ്പിന്റെ ആശങ്കകൾ ഗൗരവമായി കാണുന്നുവെന്ന് ഉണ്ണികൃഷ്ണണന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. കേന്ദ്ര സർക്കാരും ഈ കാര്യങ്ങൾ ഗൗരാവമായി കാണുന്നുണ്ട്. പ്രശ്നങ്ങൾ കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽ പെടുത്തും. കർഷകർക്ക് സഹായം നൽകാമെന്നു ഉറപ്പ് നൽകിയിട്ടുണ്ട്. ബിഷപ് ഉയർത്തിയത് കരുതലിന്റെ രാഷ്ട്രീയമാണ്. സഭയുമായുള്ള ബന്ധം ഊഷ്മളമാക്കും. എൻ ഡി എ ക്ക് അനുകൂലമായ നിലപാടാണ് ബിഷപ് സ്വീകരിച്ചതെന്ന് കരുതുന്നുവെന്നും ഉണ്ണികൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

