എറണാകുളം: കേരള ഹൈകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എസ് മണികുമാർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ സന്നിഹിതനായി. നിലവിലെ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോകുന്ന സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപനായ ജസ്റ്റിസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചിരിക്കുന്നത്.

ജസ്റ്റിസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ സുപ്രീംകോടതി കൊളീജിയം ഓഗസ്റ്റ് അവസാനം ശുപാർശ ചെയ്തിരുന്നു.

Read More: ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് മണികുമാര്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

2006-ലാണ് ജസ്റ്റിസ് മണികുമാർ മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായത്. നേരത്തെ അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ ആയി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. കേന്ദ്രസർക്കാരിന്റെ സീനിയർ സ്റ്റാൻഡിങ് കൗൺസൽ, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ തുടങ്ങിയ ചുമതല ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1983ൽ എൻറോൾ ചെയ്ത ജസ്റ്റിസ് മണികുമാർ 22 വർഷം മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടിസ് ചെയ്തു. 2006 ജുലൈയിൽ മദ്രാസ് ഹൈക്കോടതിയിൽ അഡീഷ്ണൽ ജഡ്ജിയായി നിയമിക്കപ്പെട്ടു. 2009 മുതൽ സ്ഥിരം ജഡ്ജിയായി.