Asianet News MalayalamAsianet News Malayalam

രാജേന്ദ്രന് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത് വാടകയ്ക്ക് നൽകിയ സ്ഥലം ഒഴിയാൻ

ദേവികുളം സബ് കളക്ടറുടെ നിർദ്ദേശ പ്രകാരം വില്ലേജ് ഓഫീസറാണ് രാജേന്ദ്രനും ഭാര്യയ്ക്കും നോട്ടീസ് നൽകിയിരിക്കുന്നത്.

S Rajendran occupied two plots legally
Author
First Published Nov 27, 2022, 1:05 PM IST

മൂന്നാ‍‍ർ: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത് നിലവിൽ താമസിക്കുന്ന സ്ഥലത്തിനല്ലെന്ന് റവന്യൂ വകുപ്പ്. വാടകക്ക് നൽകിയിരിക്കുന്ന വീടിരിക്കുന്ന സ്ഥലത്തിനാണ് രണ്ടു നോട്ടീസും റവന്യൂ വകുപ്പ് നൽകിയിരിക്കുന്നത്. ഇതിനിടെ കയ്യേറ്റമൊഴിപ്പിക്കണമെന്ന ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൻറെ നിർദ്ദേശം റവന്യൂ ഉദ്യോഗസ്ഥർ വൈകിപ്പിച്ചു.

മൂന്നാ‌ർ ഇക്കാനഗറിൽ എസ് രാജേന്ദ്രൻറെയും ഭാര്യ ലത രാജേന്ദ്രൻറെയും പേരിലുള്ള ഒൻപത് സെൻറ് ഭൂമിയിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ടാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. 843/A സർവേ നമ്പരിൽപെട്ട സ്ഥലത്തിനാണ് രാജേന്ദ്രന് പട്ടയം നൽകിയിരിക്കുന്നത്. എന്നാൽ കൈവശം വച്ചിരിക്കുന്ന സ്ഥലം സർവ്വേ നമ്പർ 912 ൽ പെട്ടതാണെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു.

പിന്നാലെ സര്‍വേ നന്പരിൽ തിരുത്തൽ വരുത്തമെന്നാവശ്യപ്പെട്ട്  രാജേന്ദ്രൻ അപേക്ഷ നൽകി. എന്നാൽ ഹാജരാക്കിയ രേഖകളിലെയും റവന്യൂ റെക്കോഡുകളിലെയും അതിരുകൾ വ്യത്യാസം ഉള്ളതിനാൽ അപേക്ഷ നിരസിച്ചു. തുടർന്ന് ഒഴിപ്പിക്കൽ നോട്ടീസ് നൽകി. സിമൻറ് കട്ടയുപയോഗിച്ച് പണിത ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ രണ്ടു മുറി വീടുമുള്ള സ്ഥലം ഒഴിയണമെന്നാണ് നോട്ടീസ്. 912 സർവ്വേ നമ്പരിലുള്ള 67 ഏക്കറോളം ഭൂമി കൈവശം വച്ചിരിക്കുന്ന  61 പേർക്ക് ഒഴിപ്പിക്കാതിരിക്കാൻ രേഖകൾ ആവശ്യപ്പെട്ട്  നോട്ടീസ് നൽകിയിട്ടുണ്ട്. ഈ നോട്ടീസും രാജേന്ദ്രന് നൽകിയിട്ടുണ്ട് .  എന്നാൽ നിലവിൽ താമസിക്കുന്ന വീടിനാണ് നോട്ടീസ് നൽകിയതെന്ന നിലപാടിൽ രാജേന്ദ്രൻ ഉറച്ചു നിൽക്കുകയാണ്. രാജേന്ദ്രൻ ഇപ്പോള്‍ താസമിക്കുന്ന സ്ഥത്തിന്‍റെ സര്‍വേ നമ്പർ  62 ആണെന്ന് റവന്യൂ വകുപ്പ് പറയുന്നു. 

അതേ സമയം ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദ്ദേശ പ്രകാരം രണ്ടാം തീയതി  തയ്യാറാക്കിയ  നോട്ടീസ് 19 നാണ് റവന്യൂ ഉദ്യോഗസ്ഥർ രാജേന്ദ്രന് കൈമാറുന്നത്. . ഭൂമി കയ്യേറിയതിന് ക്രിമിനൽ കേസെടുക്കാൻ പോലീസിന് കത്ത് നൽകുന്നതിലും കാലതാമസമുണ്ടായി. 

'നോട്ടീസിന് പിന്നിൽ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവും'; എസ് രാജേന്ദ്രന് മറുപടിയുമായി എം എം മണി

രാജേന്ദ്രന് എതിരെ ക്രിമിനൽ കേസെടുക്കുന്നതിനുള്ള നടപടികളും വൈകിപ്പിച്ചുവെന്നാണ് വിവരം. രാജേന്ദ്രനെതിരെ കേസ് എടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടുവെന്ന് ഉദ്യോ​ഗസ്ഥർ ലാൻഡ് റവന്യു കമ്മീഷണറെ അറിയിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇതുവരെ പൊലീസിൽ പരാതി നൽകിയില്ല. ഒഴിപ്പിക്കൽ നടപടിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാത്രമാണ് ഉദ്യോഗസ്ഥർ എസ്പിയെ സമീപിച്ചതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. 

ഒഴിയാൻ ആവശ്യപ്പെട്ടത് തന്നോട് മാത്രം, ഗൂഢാലോചനയുണ്ട്; പകപോക്കലെന്ന് ഇപ്പോൾ പറയുന്നില്ലെന്ന് എസ് രാജേന്ദ്രൻ

Latest Videos
Follow Us:
Download App:
  • android
  • ios