തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ നടപടിയിലും തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനൻസിലും ഉടക്കിട്ട് നിൽക്കുന്ന ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിച്ച് സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ള. ഭരണഘടന അനുവദിച്ചു നൽകിയ അധികാരത്തിന് അപ്പുറത്തേക്ക് പോകാൻ ഗവർണർക്ക് അധികാരങ്ങളില്ല.  വികാര പ്രകടനങ്ങളാണ് ഗവർണറുടെ പ്രസ്താവനകളിൽ കാണുന്നതെന്നും എസ് രാമചന്ദ്രൻ പിള്ള വിമര്‍ശിച്ചു. 

 ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ റെസിഡന്‍റുമാരെ പോലെയാണ് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നത്.  ആവശ്യമില്ലാത്ത പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ആണ് ഗവർണറുടെ ശ്രമമെന്നും ഇത് അനുവദിക്കാനാകില്ലെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. വൈകാരിക പ്രകടനങ്ങൾക്ക് അപ്പുറം കേരള രാഷ്ട്രീയത്തെക്കുറിച്ചു ഗവർണർ കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു എന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.