മുഖ്യമന്ത്രിയ്ക്കെതിരെ ഇഡി അന്വേഷണം വേണമെന്ന രാഹുലിന്‍റെ ആവശ്യം രാജ്യവ്യാപകമായി ഇഡിയ്ക്കെതിരെ കോൺഗ്രസ് നടത്തിയ പ്രക്ഷോഭങ്ങളെ തള്ളുന്നതാണെന്നും എസ്‍ആര്‍പി
വയനാട്: ബിജെപിയെ ന്യായീകരിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നെന്ന് എസ് രാമചന്ദ്രന്‍ പിള്ള. സിപിഐഎമ്മും ബിജെപിയും അക്രമത്തിന്‍റെ വക്താക്കളാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോടാണ് വിമര്‍ശനം. മുഖ്യമന്ത്രിയ്ക്കെതിരെ ഇഡി അന്വേഷണം വേണമെന്ന രാഹുലിന്‍റെ ആവശ്യം രാജ്യവ്യാപകമായി ഇഡിയ്ക്കെതിരെ കോൺഗ്രസ് നടത്തിയ പ്രക്ഷോഭങ്ങളെ തള്ളുന്നതാണ്. കോൺഗ്രസ് നിലപാടിന് വിരുദ്ധമായ സങ്കുചിത രാഷ്ട്രീയമാണിത്. ഇഡി അന്വേഷണത്തെ രാഹുൽ ന്യായീകരിക്കുക എന്നത് അങ്ങേയറ്റം പരസ്പര വിരുദ്ധമായ നിലപാടാണെന്നും എസ്‍ആര്‍പി പറഞ്ഞു.
