തൃശ്ശൂർ: ജില്ലാ കളക്ടർ എസ്.ഷാനവാസിന് കൊവിഡ് സ്ഥിരീകരിച്ചു. ആർടിപിസിആർ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ കളക്ടർ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹവുമായ ഇടപെട്ടവരുടെ പട്ടിക തയ്യാറാക്കി വരികയാണ്. 

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 649 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 629 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥീരികരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 09 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 50 പുരുഷന്‍മാരും 56 സ്ത്രീകളും പത്ത് വയസ്സിനു താഴെ 26 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളുമുണ്ട്. ചികിത്സയിലായിരുന്ന 604 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 5849 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി തൃശ്ശൂരിൽ ചികിത്സയിലുള്ളത്.