ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഉടമ ഗോവര്‍ധന്‍ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും തന്‍റെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.
ദില്ലി: ശബരിമല സ്വർണക്കൊള്ള കേസില്‍ ജാമ്യം തേടി ജ്വല്ലറി ഉടമ ഗോവര്‍ധന്‍ സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഉടമ ഗോവര്‍ധന്‍ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും തന്‍റെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗോവര്‍ധന്‍ അപ്പീൽ നൽകിയത്.
ശബരിമല സ്വർണമാണെന്ന അറിവോടെയാണ് ഗോവർദ്ധൻ സ്വർണം വാങ്ങിയത് എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. സ്മാർട്ക്രിയേഷൻസില്‍ നിന്നും വേർതിരിച്ചെടുത്ത സ്വർണത്തിൽ 150 ഗ്രാം പണിക്കൂലിയായി വാങ്ങിയെന്നാണ് വിവരം. ഗോവർധന്‍റെ കൈയ്യില്‍ നിന്നും 470 ഗ്രാം സ്വർണവും കണ്ടെത്തിയിരുന്നു. ശബരിമലയിലെ 474 ഗ്രാം സ്വർണം കൈയ്യിൽ കിട്ടിയപ്പോൾ കുറ്റബോധം തോന്നിയെന്നും പരിഹാരമായി ശബരിമലയിൽ സ്പോൺസർഷിപ്പിലൂടെ അന്നദാനത്തിനും മാളികപ്പുറത്ത് മാല വാങ്ങാനായി 20 ലക്ഷം നൽകാനും പോറ്റി പറഞ്ഞെന്നാണ് ഗോവർധൻ മൊഴി നൽകിയത്. പണം നൽകിയതിന്‍റെ തെളിവും ഗോവർധൻ എസ്ഐടിക്ക് നൽകിയിരുന്നു.
