ചെറുവള്ളി എസ്റ്റേറ്റിലെ താമസക്കാരായ  കുടുംബങ്ങൾക്ക് പുറമേ എസ്റ്റേറ്റിന് പുറത്തുള്ള 362 കുടുംബങ്ങളെയും പദ്ധതി ബാധിക്കും.

പത്തനംതിട്ട : ശബരിമല വിമാനത്താവള പദ്ധതിയുടെ അന്തിമ സാമൂഹികാഘാത റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 579 കുടുംബങ്ങളെ പദ്ധതി ബാധിക്കുമെന്നാണ് പഠനറിപ്പോർട്ടിലുള്ളത്. ചെറുവള്ളി എസ്റ്റേറ്റിലെ താമസക്കാരായ കുടുംബങ്ങൾക്ക് പുറമേ എസ്റ്റേറ്റിന് പുറത്തുള്ള 362 കുടുംബങ്ങളെയും പദ്ധതി ബാധിക്കും. ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തണം, ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികൾക്കായി സ്പെഷ്യല്‍ പാക്കേജ്‌ നടപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. പദ്ധതി പരോക്ഷമായി ബാധിക്കുന്നവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും പഠന റിപ്പോർട്ട് മുന്നോട്ട് വെക്കുന്നു. റിപ്പോർട്ടിന്മേൽ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി രണ്ടാഴ്ചയ്ക്കകം വിശദമായ പരിശോധന തുടങ്ങും. 

മഴ അതിതീവ്രമാകും; ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അവധി, ജാ​ഗ്രതാ നിർദ്ദേശങ്ങള്‍..

YouTube video player