പത്തനംതിട്ട: ഭക്തലക്ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്ക് വിരമമിട്ട് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു.  6.47 ഓടെയാണ് മകരവിളക്ക് തെളിഞ്ഞത്. ശരണമന്ത്രങ്ങളോടെ ഭക്തലക്ഷങ്ങള്‍ മകരവിളക്ക് ദര്‍ശനം നടത്തി.

6.45-ഓടെ പന്തളത്ത് നിന്നുള്ള തിരുവാഭരണഘോഷയാത്ര സന്നിധാനത്ത് എത്തി. തിരുവാഭരണങ്ങള്‍ തന്ത്രി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. തുടര്‍ന്ന് ഭക്തരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് പൊന്നമ്പലമേടില്‍ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു.

സന്നിധാനത്ത് ദേവസ്വംമന്ത്രി, ദേവസ്വം പ്രസിഡന്റ് തുടങ്ങിയവർ ചേര്‍ന്നാണ് ഘോഷയാത്ര സ്വീകരിച്ചത്.മകരവിളക്കിനോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ശബരിമലയിലുണ്ടായിരുന്നത്. മകരജ്യോതി ദര്‍ശനത്തിനായി ലക്ഷക്കണക്കിന് ആളുകളാണ് സന്നിധാനത്തും പുല്‍മേട്ടിലുമായി കാത്തിരുന്നത്. 

"