ശബരിമല: മീനമാസ പൂജകൾക്കായി ശബരി മല തുറന്നു.കൊവിഡ് 19 സുരക്ഷയുടെ പശ്ചാത്തലത്തിൽ  സന്നിധാനത്ത് ഭക്തജനത്തിരക്കില്ല.പതിവ് പൂജകൾ മാത്രമാകും സന്നിധാനത്ത് ഉണ്ടാവുക. പടിപൂജയും അഭിഷേകങ്ങളും ഒഴിവാക്കി. ഈ മാസം പതിനെട്ടിന് നട അടയ്ക്കും. 

രോഗവ്യാപനത്തിന്‍റെ സാഹചര്യത്തിൽ ശബരിമല യാത്ര ഒഴിവാക്കണമെന്ന് തീര്‍ത്ഥാടകരോട് കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അഭ്യര്‍ത്ഥിച്ചിരുന്നു. ജാഗ്രതാ നിർദേശത്തിന്‍റെ ഭാഗമായി തീർത്ഥാടകർക്ക് പമ്പയിലും സന്നിധാനത്തും താമസിക്കാൻ മുറികൾ നൽകില്ല. വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. 

തീര്‍ത്ഥാടകര്‍ എത്തുന്ന സാഹചര്യം ഉണ്ടായാൽ കര്‍ശന പരിശോധനക്കുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പമ്പയിൽ പരിശോധനകൾക്ക് തെര്‍മെൽ സ്കാനര്‍ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക