കൊയമ്പത്തൂർ സ്വദേശി മേഘനാഥനാണ് മരിച്ചത്. ഫയർഫോഴ്സ് എത്തി താഴെ ഇറക്കാൻ ശ്രമിക്കുന്നതിനിടയിൽ ചാടുകയായിരുന്നു. 

പത്തനംതിട്ട: പമ്പ ത്രിവേണിക്ക് സമീപം വൈദ്യുതി പോസ്റ്റിനു മുകളിൽ നിന്ന് ചാടി ശബരിമല തീർത്ഥാടകൻ ആത്മഹത്യ ചെയ്തു. കൊയമ്പത്തൂർ സ്വദേശി മേഘനാഥനാണ് മരിച്ചത്. ഫയർഫോഴ്സ് എത്തി താഴെ ഇറക്കാൻ ശ്രമിക്കുന്നതിനിടയിൽ ചാടുകയായിരുന്നു. മാനസിക പ്രശ്നങ്ങൾ ഉള്ള ആളാണെന്നാണ് സംശയം. പമ്പയിൽ ബഹളം വച്ച ഇയാളെ പൊലീസ് ബസ് കയറ്റി വിട്ടിരുന്നു. തിരിച്ചു വന്നു പോസ്റ്റിൽ കയറുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred