സന്നിധാനം: ശബരിമലയിൽ ദർശനത്തിനെത്തിയ തീർത്ഥാടകൻ മരിച്ചു. തെലുങ്കാന സ്വദേശി നരേഷ് (27) ആണ് മരിച്ചത്. മല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. 

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഉടനെ തന്നെ  നരേഷിനെ സന്നിധാനം ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും നരേഷിന്‍റെ ജീവൻ രക്ഷിക്കാനായില്ല.