പത്തനംതിട്ട: ശബരിമലയില്‍ ക്ഷേത്ര ദർശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു. ആന്ധ്രാ വിജയനഗര്‍ സ്വദേശി കാമേശ്വരറാവു(40) ആണ് മരിച്ചത്. രാവിലെ 11.15ന് നീലിമല കയറവെ ഹൃദയസ്തംഭനം മൂലമാണ് കാമേശ്വരറാവു മരിച്ചതെന്ന് പമ്പാ പൊലീസ് അറിയിച്ചു. ആന്ധ്രയില്‍ നിന്നെത്തിയ 28 പേരങ്ങുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് കാമേശ്വരറാവു.