മകരവിളക്കിന് തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ശബരിമലയിൽ സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തി ദേവസ്വം ബോർഡ്. മകരവിളക്ക് ദിവസമായ ജനുവരി പതിനാലിനും തലേദിവസവും സ്പോട്ട് ബുക്കിങ് ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാനാണ് നീക്കം

പത്തനംതിട്ട: മകരവിളക്കിന് തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ശബരിമലയിൽ സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തി ദേവസ്വം ബോർഡ്. മകരവിളക്ക് ദിവസമായ ജനുവരി പതിനാലിനും തലേദിവസവും സ്പോട്ട് ബുക്കിങ് ചെയ്യുന്നവരുടെ എണ്ണം കുറച്ചു. പതിമൂന്നാം തീയതി 5000 പേർക്കും പതിനാലിന് 1000 പേർക്കും മാത്രമായിരിക്കും സ്പോട്ട് ബുക്കിങിന് അവസരം ലഭിക്കുക.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ഭക്തർ പത്താം തീയതി മുതൽ തന്നെ സന്നിധാനത്ത് തുടരുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ദേവസ്വം ബോർഡിന്‍റെ ആലോചന. നാളെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ജനുവരി 12 മുതൽ വെർച്വൽ ക്യൂ വഴി ദർശനം നടത്താവുന്നവരുടെ എണ്ണം നേരത്തെ തന്നെ കുറച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ സ്പോട്ട് ബുക്കിങും കുത്തനെ കുറയ്ക്കാനുള്ള തീരുമാനവുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ട് പോകുന്നത്.

മനുഷ്യത്വം എന്നൊന്നില്ലേ? ഉമ തോമസിന് പരിക്കേറ്റപ്പോള്‍ സംഘാടകര്‍ കാണിച്ചത് ക്രൂരത; തുറന്നടിച്ച് ഹൈക്കോടതി

ഡോക്യുമെന്‍ററി വിവാദത്തിൽ പുതിയ കുരുക്ക്; നെറ്റ്ഫ്ലിക്സിനും നയൻതാരക്കും നോട്ടീസ് അയച്ച് ശിവാജി പ്രൊഡക്ഷൻസ്

YouTube video player