വി.ഐ.പികൾ സോപാനത്ത് കയറിനിന്ന് ദർശനം നടത്തുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വി.ഐ.പി ദർശനം അനുവദിക്കരുതെന്ന് കാട്ടി ദേവസ്വം വിജിലൻസ് എസ്.പി ടി.കെ സുബ്രഹ്മണ്യൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് കത്തുനൽകി. സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും കത്തിലുണ്ട്.

വി.ഐ.പികൾ സോപാനത്ത് കയറിനിന്ന് ദർശനം നടത്തുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. അതേസമയം ദേവസ്വം ബോർഡിനോട് ആലോചിക്കാതെയാണ് എസ്പി ഉത്തരവ് ഇറക്കിയത് എന്നാണ് വിവരം. വിഷയത്തിൽ ദേവസ്വം ബോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിർണായക വിവരങ്ങൾ ചോർത്തി നൽകി; രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്യും


Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates