കൊച്ചി: കൂത്താട്ടുകുളം പാലാ റോഡില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് ഒമ്പത് പേർക്ക് പരിക്ക്. കർണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. 

പെരുംകുറ്റി കൊല്ലംപടിയില്‍ 15 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ശബരിമലയില്‍ ദർശനത്തിന് പോകുംവഴിയാണ് അപകടം ഉണ്ടായത്.