ശബരിമല: പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന വിധി പുനപരിശോധിക്കണമെന്ന് ആവശ്യത്തിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി വരാനിരിക്കെ പ്രതികരണവുമായി ശബരിമലയിലെ നിയുക്ത മേൽശാന്തി സുധീര്‍ നമ്പൂതിരി. എല്ലാം അയ്യപ്പന്‍റെ ഹിതമാണ്. അയ്യപ്പന്‍റെ ഹിതമനുസരിച്ചേ കാര്യങ്ങൾ നടക്കു. എല്ലാം അയ്യപ്പനിൽ സമര്‍പ്പിക്കുന്നു എന്നാണ് പുനപരിശോധനാ ഹര്‍ജിയിൽ നിയുക്ത മേൽശാന്തിയുടെ പ്രതികരണം. 

ഭക്തി നിര്‍ഭരമായ തീര്‍ത്ഥാടന കാലമാണ് പ്രതീക്ഷിക്കുന്നത്. അയ്യപ്പന്‍റെ യുക്തിക്കനുസരിച്ചേ കാര്യങ്ങൾ നടക്കു. പൂജമാത്രമാണ് നിയോഗമെന്നും നിയുക്ത മേൽശാന്തി സുധീര്‍ നമ്പൂതിരി പ്രതികരിച്ചു.