തിരുവനന്തപുരം: മണ്ഡല മകര വിളക്ക് സീസണിൽ ശബരിമലയിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും. കൊവിഡ് നിയന്ത്രണങ്ങൾ പൂര്‍ണ്ണമായും പാലിച്ചായിരിക്കും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുക. 

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് ഭരണസമിതിയുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ധാരണയായത്. വെര്‍ച്വല്‍ ക്യൂ വഴി ഭക്തരെ നിയന്ത്രിക്കും. പുതിയ മേല്‍ശാന്തിരമാരുടെ തെരഞ്ഞെടുപ്പ് തുലാമാസം 1ന് നടത്താനും തീരുമാനമായി