ഇത്തവണയും കനത്ത സുരക്ഷ ഒരുക്കാനാണ് തീരുമാനം. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 450 പൊലീസ് സേനാംഗങ്ങളെ ആണ് വിന്യസിക്കുക.
സന്നിധാനം: പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകീട്ട് 5 മണിക്ക് തുറക്കും. ഇന്നും നാളെയും ദർശനത്തിന് സൗകര്യം ഉണ്ടാകും. നാളെ രാത്രി 10ന് ഹരിവരാസനം പാടി ശ്രീകോവില്‍ നട അടയ്ക്കും.
തുടർന്ന് മിഥുന മാസ പൂജകൾക്കായി ക്ഷേത്രനട വീണ്ടും 15 ന് വൈകുന്നേരം തുറക്കും. ഇത്തവണയും കനത്ത സുരക്ഷ ഒരുക്കാനാണ് തീരുമാനം. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 450 പൊലീസ് സേനാംഗങ്ങളെ ആണ് വിന്യസിക്കുക.
