ദില്ലി: ശബരിമല യുവതീ പ്രവേശം സംബന്ധിച്ച കേസിൽ ഒമ്പതം​ഗ വിശാല ബെഞ്ച് രൂപീകരിച്ചതിൽ വിശദീകരണവുമായി സുപ്രീംകോടതി. വിശാല ബെഞ്ച് രൂപീകരണത്തിൽ അപാകതകളില്ല. മുമ്പും പല കേസുകൾക്കായി വിശാല ബെഞ്ച് രൂപീകരിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.

വിശാല ബെഞ്ച് രൂപീകരണവുമായി ബന്ധപ്പെട്ട 29 പേജുള്ള വിശദമായ ഉത്തരവാണ് കോടതി ഇറക്കിയത്. 142ാം അനുഛേദപ്രകാരം വിശാല ബെഞ്ചിലേക്ക് ഭരണഘടനാപരമായ ചോദ്യങ്ങൾ നൽകാം. ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചുള്ള കേസ് മുമ്പ് 11 അംഗ ബെഞ്ച് പരിഗണിച്ചിട്ടുണ്ട്. നീതി ഉറപ്പാക്കാനായി വിശാല ബെഞ്ച് രൂപീകരിച്ചതിൽ‌ തെറ്റില്ലെന്നും കോടതി വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി. 

updating...