സെർച്ച് കമ്മിറ്റിയുമായി കൂടിയാലോചിച്ച് വേണം വി.സി നിയമനം നടത്താനെന്ന യു.ജി.സി ചട്ടം ഗവര്‍ണര്‍ ലംഘിച്ചെന്ന് സച്ചിൻ ദേവ്. 

കൊച്ചി: ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കെതിരെ സിപിഎം എംഎല്‍എ കോടതിയെ സമീപിച്ചു. വി.സിയായി ഡോ.മോഹന്‍ കുന്നുമ്മലിന് പുനര്‍നിയമനം നല്‍കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്താണ് ബാലുശേരി എംഎല്‍എ കെ.എം.സച്ചിന്‍ദേവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സെർച്ച് കമ്മിറ്റിയുമായി കൂടിയാലോചിച്ച് വേണം വി.സി നിയമനം നടത്താനെന്ന യു.ജി.സി ചട്ടം ഗവര്‍ണര്‍ ലംഘിച്ചെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. ഹര്‍ജി തീർപ്പാകും വരെ ആരോഗ്യ സ‌ർവ്വകലാശാല വി.സിയായി പ്രവർത്തിക്കുന്നതിൽ നിന്ന് ഡോ. മോഹനെ മാറ്റി നിർത്തണമെന്നും ആവശ്യമുണ്ട്.

READ MORE: ഹിന്ദുക്കൾക്കെതിരായ അനീതികളും ആക്രമണങ്ങളും ബം​ഗ്ലാദേശ് അവസാനിപ്പിക്കണം: ദില്ലി ജുമാ മസ്ജിദ് ഷാഹി ഇമാം