Asianet News MalayalamAsianet News Malayalam

ട്രെയിന്‍ യാത്രക്കാർക്കുള്ള സുരക്ഷ ക്രമീകരങ്ങൾ; ഹൈക്കോടതി അമിക്കസ് ക്യൂറിയെ നീയോഗിച്ചു

ട്രെയിനുകളിൽ അപായ ബട്ടനുകൾ സ്ഥാപിക്കണം എന്നതടക്കമുള്ള നിർദേശങ്ങളിൽ മറുപടി നൽകാൻ റെയിൽവേ ബോർഡിന് കോടതി നിർദേശം നല്‍കി. 

Safety arrangements on trains court appointed amicus curie
Author
Kochi, First Published Jun 11, 2021, 11:33 AM IST

കൊച്ചി: തീവണ്ടി യാത്രക്കാരുടെ സുരക്ഷ ക്രമീകരണങ്ങൾ പഠിക്കാൻ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നീയോഗിച്ചു. ഹൈക്കോടതി അഭിഭാഷകയായ ആർ ലീലയ്ക്കാണ് ചുമതല. മുളന്തുരുത്തിയിൽ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. 

സൗമ്യ കൊലപാതകത്തിന് ശേഷം തീവണ്ടിയിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കാനുള്ള നിർദ്ദേശം ഇതുവരെ റെയിൽവെ നടപ്പാക്കിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഗാർഡുകളെ നിയമിക്കുന്നതടക്കമുള്ള തീരുമാനം എടുക്കേണ്ടത് റെയിൽവെ ബോർഡാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ബോഗികളിൽ അപായ ബട്ടൺ സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ റെയിൽവെയോട് കോടതി വിശദീകരണം തേടി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios