തനിക്കെതിരായ ഗൂഡാലോചനയുടെ തുടർച്ചയാണ് ആരോപണങ്ങളെന്നാണ് സൈബി ആവർത്തിക്കുന്നത്. ഇക്കാര്യം പൊലീസും പരിശോധിക്കുന്നുണ്ട്. ജഡ്ജിമാരുടെ പേരിൽ താൻ കോഴ വാങ്ങിയിട്ടില്ല

കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകിയെന്ന കേസിൽ കേരളാ ബാ‍ർ കൗൺസിലിന്‍റെ നോട്ടീസിന് അഡ്വ സൈബി ജോസ് മറുപടി നൽകി. തനിക്കെതിരായ ഗൂഡാലോചനയുടെ തുടർച്ചയാണ് ആരോപണങ്ങളെന്നാണ് സൈബി ആവർത്തിക്കുന്നത്. ഇക്കാര്യം പൊലീസും പരിശോധിക്കുന്നുണ്ട്. ജഡ്ജിമാരുടെ പേരിൽ താൻ കോഴ വാങ്ങിയിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം റിപ്പോ‍ർട്ട് വരുംവരെ തനിക്കെതിരെ നടപടി പാടില്ലെന്നും മറുപടിയിലുണ്ട്. അഡ്വ സൈബി ജോസിന്‍റെ മറുപടി ജനറൽ ബോഡി യോഗത്തിൽ അവതിരിപ്പിക്കാനാണ് ബാർ കൗൺസിലിന്‍റെ ആലോചന