കേസിലെ തുടർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ പറയുന്നുണ്ട്.

കൊച്ചി: ജഡ്ജിമാർക്ക് കോഴ നൽകാനെന്ന പേരിൽ പണം വാങ്ങിയ സംഭവത്തിൽ എഫ് ഐ ആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ തുടർനടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണാവശ്യം. സംസ്ഥാന പൊലീസ് മേധാവിയെ എതിർകക്ഷിയാക്കിയാണ് ഹർജി. ഹർജി തിങ്കളാഴ്ച പരിഗണിക്കും. ഡിജിപി അനുമതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അഡ്വ. സൈബിക്കെതിരെ കേസെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred