Asianet News MalayalamAsianet News Malayalam

മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ അടി: പഞ്ചായത്ത് വൈസ് പ്രസിഡന്റായ സിപിഎം നേതാവ് മരിച്ചു, കൊലക്കുറ്റം ചുമത്തി കേസ്

ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും സലീം മരിച്ചു. ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു

Salim Mannel CPIM leader and Panchayat vice president died kgn
Author
First Published Jan 12, 2024, 10:05 PM IST

കൊല്ലം: മധ്യസ്ഥ ചര്‍ച്ചക്കിടെ നടന്ന സംഘര്‍ഷത്തിൽ മര്‍ദ്ദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ സിപിഎം നേതാവ് മരിച്ചു. കൊല്ലം തൊടിയൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സലീം മണ്ണേൽ (60) ആണ് മരിച്ചത്. കൊല്ലം പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റുമാണ് സലീം മണ്ണേൽ. ദാമ്പത്യ പ്രശ്നത്തിൽ മധ്യസ്ഥ ചർച്ച നടത്തുമ്പോഴാണ് സംഘർഷമുണ്ടായത്. ഇതിനിടയിൽ സലീമിന് മര്‍ദ്ദനമേറ്റ് പരിക്കേറ്റതായി ജമാഅത്ത് അംഗങ്ങളും ബന്ധുക്കളും പറയുന്നു. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും സലീം മരിച്ചു. ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. നാളെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും. സംഘ‍ര്‍ഷത്തിൽ ജമാഅത്ത് കമ്മിറ്റി ഓഫീസിനും കേടുപാടുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios