പള്ളികളിൽ പ്രത്യേക പലസ്തീൻ പ്രാർത്ഥനയുമായി സമസ്ത; തരൂരിന്റെ പ്രസംഗത്തിൽ പ്രതികരിച്ച് അബ്ദു സമദ് പൂക്കോട്ടൂർ
ശശി തരൂരിന് മറിച്ചൊരു അഭിപ്രായം ഉണ്ടെങ്കിൽ അതിനെതിരാണെന്ന് തെളിയിക്കുന്നതായിരുന്നു ജനക്കൂട്ടമെന്നും അദ്ദേഹം പറഞ്ഞു

കോഴിക്കോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമസ്ത. സമസ്തയുടെ നിയന്ത്രണത്തിലുള്ള പള്ളികളിൽ ഇന്ന് (വെള്ളിയാഴ്ച) ജുമാ നമസ്കാരത്തിന് ശേഷം പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിച്ചത്. മലപ്പുറം അറവങ്കര ജുമാ മസ്ജിദിൽ നടന്ന പ്രാർത്ഥനക്ക് സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന വർകിങ് സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ നേതൃത്വം നൽകി. പ്രാർത്ഥനക്ക് ശേഷം പ്രതികരിച്ച അദ്ദേഹം മുസ്ലിം ലീഗ് റാലിയിൽ ശശി തരൂർ ഹമാസിനെ ഭീകരർ എന്ന് പരാമർശിച്ചത് ഇനി വിവാദമാക്കേണ്ടെന്ന് പ്രതികരിച്ചു. ശശി തരൂരിന്റെ വാക്കുകളെ അതേ വേദിയിൽ വച്ചുതന്നെ ലീഗ് നേതാക്കൾ തിരുത്തിയിട്ടുണ്ടെന്നും ശശി തരൂരിന് മറിച്ചൊരു അഭിപ്രായം ഉണ്ടെങ്കിൽ അതിനെതിരാണെന്ന് തെളിയിക്കുന്നതായിരുന്നു ജനക്കൂട്ടമെന്നും അദ്ദേഹം പറഞ്ഞു.