തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസിന് നമസ്തേ കേരളത്തിലൂടെ വിവാഹമംഗളാശംസകള്‍ നേര്‍ന്ന് എംഎല്‍എ ശബരീനാഥും ബിജെപി വക്താവ് സന്ദീപ് വാര്യരും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനും റിയാസും തമ്മിലുള്ള വിവാഹ വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് അറിയിച്ചത്. 

''റിയാസിന് എല്ലാവിധ മംഗളാശംസകളും നേരുന്നു. നല്ല ഭാവി ജീവിതം ആശംസിക്കുന്നു''വെന്ന് സന്ദീപ് വാര്യര്‍ ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിലൂടെ ആശംസിച്ചു. ''എല്ലാ വിവാഹാശംസകളും റിയാസിന് നേരുന്നു.  നന്നായിട്ട് മുന്നോട്ടുപോകാനുള്ള കരുത്ത് സര്‍വ്വേശ്വരന്‍ നേരട്ടേ'' എന്ന് ശബരീനാഥ് എംഎല്‍എയും ആശംസിച്ചു.  

ഐടി സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ. എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച  മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്‍റാകുന്നത്.