പ്രേമചന്ദ്രനെതിരെ നടത്തിയ വ്യക്തിഹത്യയും സംഘി ആരോപണവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. 

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍കെ പ്രേമചന്ദ്രനെതിരെ നടത്തിയ വ്യക്തിഹത്യയും സംഘി ആരോപണവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഐ. സിപിഐയുടെ കൊല്ലം ജില്ലാ എക്സിക്യൂട്ടീവില്‍ നടന്ന തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ഇങ്ങനെയൊരു വിലയിരുത്തല്‍ ഉണ്ടായത്. പ്രചാരണത്തിന് എത്തിയ ചില സിപിഎം നേതാക്കള്‍ പ്രേമചന്ദ്രനെതിരെ അതിര് വിട്ട് സംസാരിച്ചെന്നും ജില്ലാ എക്സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു. പത്തനാപുരത്ത് കേരള കോണ്‍ഗ്രസ് ബി വന്നിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് ജില്ലാ എക്സിക്യൂട്ടിവില്‍ വിമര്‍ശനമുയര്‍ന്നു.