Asianet News MalayalamAsianet News Malayalam

Sanjith Murder: സഞ്ജിത്ത് വധക്കേസ്; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്

കൃത്യത്തിന്  സഹായം നൽകിയവരെയും ഗൂഡാലോചനയിൽ പങ്കെടുത്തവരെയും പ്രതികളെ രക്ഷപെടാൻ സഹായിച്ചവരെയും കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക.

Sanjit Murder Case police may issue lookout notice
Author
kochi, First Published Dec 23, 2021, 10:29 AM IST

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ (RSS Worker) സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ (Sanjith Murder Case) പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്. കൃത്യത്തിന്  സഹായം നൽകിയവരെയും ഗൂഡാലോചനയിൽ പങ്കെടുത്തവരെയും പ്രതികളെ രക്ഷപെടാൻ സഹായിച്ചവരെയും കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക. മൂന്ന് ദിവസത്തിനുള്ളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഒളിവിലുള്ള പ്രതികള്‍ക്ക് എസ്ഡിപിഐ-പിഎഫ്ഐ സംഘടനാ തലത്തില്‍ സഹായം ലഭിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ആറ് പേരുടെ ലുക്ക് ഔട്ട് നോട്ടീസാണ് പുറത്തിറക്കുക. കേസിൽ ഇതുവരെ 12 പേരെ പ്രതി ചേർത്തുവെന്നും പൊലീസ് അറിയിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ പ്രതികളേയും പൊലീസിന് പിടികൂടനായിട്ടില്ല. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെ മാത്രമാണ് പൊലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാനായത്. കേസ് അന്വേഷണത്തിൽ പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സഞ്ജിത്തിൻ്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറണമെന്ന് സഞ്ജിത്തിന്‍റെ അമ്മ സുനിത നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കഴിഞ്ഞമാസം പതിന‌ഞ്ചിന് പട്ടാപ്പകല്‍ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പിടികൂടിയത്.

Follow Us:
Download App:
  • android
  • ios