ലേബർ റൂമിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടും അത് ലംഘിച്ച് യുവതിയും ഭർത്താവും മടങ്ങിയെന്നും എസ്എടി വാർത്താക്കുറിപ്പില്‍ പറയുന്നു.

കൊല്ലം: ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ഗർഭിണിയ്ക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് എസ്എടി ആശുപത്രിയും. യുവതിയും ഭർത്താവും അഡ്മിറ്റാകാൻ തയാറായില്ല. ആശുപത്രിയിലെത്തുമ്പോൾ ഗർഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. ലേബർ റൂമിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടും അത് ലംഘിച്ച് യുവതിയും ഭർത്താവും മടങ്ങിയെന്നും എസ്എടി വാർത്താക്കുറിപ്പില്‍ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

പാരിപ്പള്ളി സ്വദേശിനിയായ യുവതിക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. മൂന്ന് ആശുപത്രികളുടെ ഭാ​ഗത്ത് നിന്ന് ക്രൂരമായ അവ​ഗണനയാണ് ഉണ്ടായതെന്ന് യുവതിയുടെ കുടുംബം പറയുന്നു. പരവൂർ നെടുങ്ങോലം രാമ റാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി, കൊല്ലം ഗവ വിക്ടോറിയ ആശുപത്രി, തിരുവനന്തപുരം എസ് എ ടി ആശുപത്രികൾക്കെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്. ഈ മാസം 11 നാണ് പാരിപ്പള്ളി സ്വദേശിനി മീര ചികിത്സ തേടി നെടുങ്ങോലം ആശുപത്രിയിൽ എത്തിയത്. 13 ന് എസ്എടിയിൽ എത്തി. പ്രശ്നമില്ലെന്ന് പറഞ്ഞ് ആശുപത്രികളിൽ നിന്ന് തിരിച്ചയച്ചു. 15 ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്ന് തിരിച്ചറിഞ്ഞത്. മീര ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona