Asianet News MalayalamAsianet News Malayalam

പുത്തുമല ഉരുള്‍പ്പൊട്ടല്‍; രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസമാകുന്നെന്ന് എ കെ ശശീന്ദ്രന്‍

പുത്തുമലയിൽ  നൂറേക്കറെങ്കിലും മലവെള്ളക്കുത്തൊഴുക്കിൽ ഒഴുകിപ്പോയ നിലയിലാണ്. 

Saseendran says that rescue operations in faces trouble as heavy rain
Author
Puthumala Junction, First Published Aug 9, 2019, 4:07 PM IST

വയനാട്: വയനാട് മേപ്പാടിയിലെ പുത്തുമലയിലെ  രക്ഷാപ്രവർത്തനത്തിന് കനത്ത മഴ തടസമാകുന്നതായി മന്ത്രി എ കെ ശശീന്ദ്രൻ. ദുരന്ത സാധ്യത നിലനിൽക്കുന്നതിനാൽ  പരമാവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മൃതദേഹങ്ങൾ സൂക്ഷിക്കാനായി വിവിധ ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പുത്തുമല സന്ദർശിച്ചശേഷം  എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പുത്തുമലയിൽ  നൂറേക്കറെങ്കിലും മലവെള്ളക്കുത്തൊഴുക്കിൽ ഒഴുകിപ്പോയ നിലയിലാണ്. മലയാളം പ്ലാന്‍റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന പാടികൾ എട്ട് കുടുംബങ്ങൾ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്സുകൾ, ഇരുപതോളം വീടുകൾ,  പള്ളിയും അമ്പലവും കടകളും വാഹനങ്ങളും എന്ന് തുടങ്ങി പ്രദേശമാകെ പ്രളയമെടുത്ത അവസ്ഥയാണ് പുത്തുമലയിൽ ഉള്ളത്. 

Follow Us:
Download App:
  • android
  • ios