Asianet News MalayalamAsianet News Malayalam

അപ്രഖ്യാപിത വിലക്കുകൾക്കിടെ ശശി തരൂരിന്റെ മലബാർ സന്ദർശനം തുടരും, ഇന്ന് കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

തന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒരു ദിവസം നീണ്ട വിവാദങ്ങൾക്കൊടുവിലാണ് ഈ വിഷയത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ രംഗത്ത് വന്നത്. നെഹ്റു ഫൗണ്ടേഷൻ സംഘടിപ്പിച്ച മതേതരത്വവും സംഘപരിവാറും എന്ന വിഷയത്തിൽ നടന്ന സെമിനാറായിരുന്നു വേദി

Sashi Tharoor Malabar visit continues
Author
First Published Nov 21, 2022, 6:01 AM IST

കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ശശി തരൂരിന്റെ വടക്കൻ കേരളത്തിലെ സന്ദർശന പരിപാടികൾ ഇന്നും തുടരും. അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ടിപി രാജീവന്റെ വീട്ടിൽ രാവിലെ എത്തുന്ന തരൂർ, തുടർന്ന് മാഹി കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും. നാളെ പാണക്കാട്ട് തറവാട്ടിലെ സന്ദർശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ വച്ച് മുസ്ലിം ലീഗ് നേതാക്കളുമായി തരൂർ ചർച്ച നടത്തും. ബുധനാഴ്ച കണ്ണൂരിൽ നടക്കുന്ന വിവിധ പരിപാടികളിലും തരൂർ പങ്കെടുക്കുന്നുണ്ട്.

തരൂര്‍ വിഷയം, 'എം കെ രാഘവന്‍ പരാതിക്കാരനാവുന്നത് ശരിയല്ല': പിന്മാറണമെന്ന് രാജ്‍മോഹന്‍ ഉണ്ണിത്താന്‍

കോഴിക്കോട് താൻ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാൻ പാടില്ലായിരുന്നുവെന്നും തരൂർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്ന് എം കെ രാഘവൻ എംപിയും വ്യക്തമാക്കി.

തന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒരു ദിവസം നീണ്ട വിവാദങ്ങൾക്കൊടുവിലാണ് ഈ വിഷയത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ രംഗത്ത് വന്നത്. നെഹ്റു ഫൗണ്ടേഷൻ സംഘടിപ്പിച്ച മതേതരത്വവും സംഘപരിവാറും എന്ന വിഷയത്തിൽ നടന്ന സെമിനാറായിരുന്നു വേദി. യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സാഹചര്യത്തിലായിരുന്നു നെഹ്റു ഫൗണ്ടേഷന്‍ സംഘാടന ചുമതല ഏറ്റെടുത്തത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തരൂരിന് ആവേശകരമായ സ്വീകരണം നല്‍കി.

'തരൂരിന് കണ്ണൂരിലേക്ക് സ്വാഗതം', തരൂരിനെ വെച്ച് കണ്ണൂരില്‍ പരിപാടി സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്

പരിപാടിയിൽ നിന്നുളള യൂത്ത് കോൺഗ്രസിന്‍റെ പിന്മാറ്റത്തെകുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്ത് നൽകുമെന്ന് എം കെ രാഘവൻ എംപിയാണ് ആദ്യം ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയായിരുന്നു ഇക്കാര്യത്തിൽ തരൂര് നിലപാട് വ്യക്തമാക്കിയത്. സംഭവം അതീവ ഗൗരവതരമാണെന്നും ഇക്കാര്യം അന്വേഷിക്കാൻ കെപിസിസി കമ്മീഷനെ നിയോഗിക്കണമെന്നും എംകെ രാഘവന് എംപി ആവശ്യപ്പെട്ടു. അന്വേഷണ കമ്മീഷനെ നിയോഗിച്ചാൽ തെളിവ് നൽകാൻ തയ്യാറെന്നും അല്ലാത്ത പക്ഷം അറിയുന്ന കാര്യങ്ങള്‍ തുറന്ന് പറയേണ്ടി വരുമെന്നും രാഘവന്‍ വ്യക്തമാക്കി.

തരൂരിനായി പങ്കടുപ്പിച്ച് കണ്ണൂരില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പറഞ്ഞു. കെപിസിസി അംഗം ബാലകൃഷ്ണ കിടാവ്, ജില്ലാ പഞ്ചായത്ത് അംഗം ദുൽക്കിഫില്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. രാവിലെ എം ടി വാസുദേവൻ നായരെ സന്ദർശിച്ച് വടക്കൻ കേരളത്തിലെ സന്ദർശന പരിപാടികൾക്ക് തുടക്കമിട്ട ചൊവ്വാഴ്ച പാണക്കാട്ടെ എത്തി പാണക്കാട്ടെ ലീഗ് നേതാക്കളുമായും ചർച്ച നടത്തും.

'ശശി തരൂരിന് വിലക്കില്ല'; യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിന്‍റെ കാരണം അവരോട് ചോദിക്കണമെന്ന് വി ഡി സതീശന്‍

Follow Us:
Download App:
  • android
  • ios